സത്യവും മിഥ്യയും PCOD/PCOS

Blog Detail Image

നമ്മൾ കേൾക്കാറില്ലേ പലപ്പോഴും ആയി അയ്യോ നിനക്ക് PCOD/PCOS ആണോ ട്രീറ്റ്മെന്റ് എടുത്തിട്ടൊന്നും വലിയ കാര്യമില്ല ഇനി എടുത്താൽ തന്നെ വലിയ തുകയാകും.

 അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ കേട്ടിട്ടുണ്ടാവും PCOD/PCOS ഉണ്ടെങ്കിൽ നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവുകയെയില്ല അമിതവണ്ണം മാത്രമാണ് PCOD/PCOS കാരണം. കണ്ടതെല്ലാം വലിച്ചു വാരി തിന്നിട്ടാണ് ഇതെല്ലാം വരുന്നത് തീറ്റ കുറച്ചാൽ തന്നെ എല്ലാം മാറും. എന്നാൽ അമിതവണ്ണം ഉള്ളവരിൽ മാത്രമാണോ PCOD/PCOS ഉണ്ടാകുന്നത്? ഇതൊരു തെറ്റായ ധാരണയാണ് PCOD/PCOS ഉള്ളവരിൽ അമിതവണ്ണം കണ്ടുവരുന്നത് ഒരു ലക്ഷണമാണ് എന്നാൽ പോലും ഒത്തിരി ശരീരം മെലിഞ്ഞവരിലും PCOD/PCOS കാണുന്നുണ്ട്.

നമ്മുടെ ഇടയിലുള്ള ഒരു തെറ്റായ ധാരണയാണ് PCOD/PCOS രണ്ടും ഒരേ രോഗം ആണെന്നുള്ളത് എന്നാൽ പിസിഒഎസ് (PCOS) എന്നും പിസിഒഡി (PCOD) എന്നും രണ്ടു വ്യത്യസ്ത രോഗാവസ്ഥകളാണ്, സ്ത്രീകളുടെ പ്രത്യുല്പാധന സംവിധാനത്തെ ബാധിച്ചേ ക്കാവുന്നവയാണെന്ന് പറയാം.

പിസിഒഎസ് (Polycystic Ovary Syndrome) ഒരു ഹോർമോണൽ അസന്തുലിതാവസ്ഥയാണ്. ശരീരത്തിൽ ആൻഡ്രജൻ എന്ന പുരുഷ ഹോർമോണിന്റെ അളവ് കൂടുതൽ ഉണ്ടാകുന്നത് മുഖ്യ കാരണമാകുന്നു. ഇതുമൂലം ഒവുലേഷൻ താത്കാലികമായോ അല്പം ശ്രദ്ധ നൽകിയില്ലേൽ നിലച്ചുപോകാനുമുള്ള സാധ്യതയുണ്ട് , മുടികൊഴിച്ചിലും മുഖക്കുരുവും ഇവരിൽ കൂടുതലായാണ് കാണപ്പെടുന്നത്.

പിസിഒഡി (Polycystic Ovarian Disease) എന്നത് ഒരു അണ്ഡാശയത്തെ(ovary)ബാധിക്കുന്ന അവസ്ഥയാണ്. ഇതിൽ ഓവറികളിലെ പാളിയിൽ സിസ്റ്റുകൾ (ചെറിയ, ദ്രാവകം നിറഞ്ഞ പാളികൾ) ഉണ്ടാക്കുന്നു, ഇത് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ചിലപ്പോൾ ആർത്തവക്രമക്കേട് ഉണ്ടാവാനും, പൊണ്ണത്തടി വരാനും, ഹോർമോണൽ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

1. തൂക്കം കൂടുക എന്നത് പൊതുവായി കണ്ടുവരുന്ന ഒരു ലക്ഷണമാണ് ഈ രണ്ടു രോഗങ്ങളാലും ഒരു വ്യക്തിക്ക് പെട്ടെന്ന് തന്നെ തൂക്കം കൂടാനാണ് സാധ്യതയുണ്ട് ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയാനും കാരണമാകാം.

2. മാനസിക സമ്മർദം: PCOD മൂലം ഉയർന്ന മാനസിക സമ്മർദ്ദം, ആശങ്ക എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

3. അസാധാരണ ആർത്താവചക്രം : അക്രമാസക്തമായ ഹോർമോണൽ മാറ്റങ്ങൾ കാരണം, പ്രതീക്ഷിച്ച സമയത്ത് പീരിയഡുകൾ വരാതിരിക്കുകയും രക്തസ്രാവം കുറയുക അല്ലെങ്കിൽ കൂടുതലാവുക എന്നത് സാധാരണമാണ്.

4. മുടികൊഴിച്ചിലും മുഖക്കുരുവും: ഹോർമോണുകളിലെ അസന്തുലിതാവസ്ഥയാണ് ഇതിന് പ്രധാന കാരണം.

5. പ്രത്യുല്പാധന പ്രശ്നങ്ങൾ: ഈ രണ്ടുതരത്തിലുമുള്ള രോഗങ്ങൾ മൂലം സ്ത്രീകൾക്ക് ഗർഭധാരണം ഒരുപക്ഷെ പ്രയാസം ആവാൻ സാധ്യതയുണ്ട്.

ചികിത്സാ മാർഗങ്ങൾ:

ജീവിതശൈലീ മാറ്റങ്ങൾ: ആരോഗ്യകരമായ ആഹാരരീതികൾ, വ്യായാമങ്ങൾ എന്നിവ വളരെ പ്രാധാന്യമുണ്ട്.

തികഞ്ഞ വിശ്രമം: മാനസിക സമ്മർദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം എന്നിവയെ ആശ്രയിക്കാവുന്നതാണ് 

PCOS/PCOD രോഗങ്ങൾ എളുപ്പം കണ്ട് പിടിക്കാവുന്നതും, ഡോക്ടർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എളുപ്പത്തുൽ ചികിത്സ ചെയ്യാവുന്നതുമാണ്.ഒരു നല്ലൊരു ജീവിതചര്യ ശീലിച്ചാൽ മരുന്നില്ലാതെ മാറ്റാനും കഴിയുന്നതാണ്.

PCOS/PCOD നെ കുറിച്ചുള്ള ചില പൊതുവായ തെറ്റിദ്ധാരണകൾ എന്തെല്ലാമെന്ന് നോക്കാം 

❌ പിസിഒഎസ്/പിസിഒഡി ഒരിക്കലും സുഖപ്പെടില്ല.

✅PCOS/PCOD ഒരു ജീവിതശൈലി രോഗമാണ്, എന്നാൽ ഇത് ജീവിതശൈലി മാറ്റങ്ങൾ, പോഷകാഹാരം, വ്യായാമം എന്നിവയിലൂടെ കാര്യമായി നിയന്ത്രിക്കാവുന്നതാണ്. ശരിയായ ചികിത്സയും പരിചരണവും നൽകി ആരോഗ്യപരമായ ജീവിതം നയിക്കാം.

❌പിസിഒഎസ്/പിസിഒഡി ഉള്ള സ്ത്രീകൾക്ക് ഒരിക്കലും ഗർഭധാരണം നടക്കില്ല.

✅പിസിഒഎസ്/പിസിഒഡി ഉണ്ടാകുന്നത് ഒരു പക്ഷെ ഗർഭധാരണത്തെ ബുദ്ധിമുട്ടിലാക്കിയേക്കാം പക്ഷേ ഗർഭധാരണമില്ലാത്തത് അല്ലെങ്കിൽ പ്രജനനസാധ്യത ഇല്ലാതാകുന്നതല്ല. ചികിത്സാ മാർഗങ്ങൾ ഉപയോ​ഗിച്ചും ജീവിതശൈലീ മാറ്റങ്ങൾ വരുത്തിയും ഗർഭധാരണം സാധ്യമാണ്.

❌എളുപ്പം ബുദ്ധിമുട്ടില്ലാതെ ഭാരം കുറച്ചാൽ PCOS/PCOD മാറ്റാം 

✅തൂക്കം കുറയുന്നത് PCOS/PCOD നിയന്ത്രിക്കാൻ സഹായിക്കും, പക്ഷേ ഇത് അസുഖം പൂര്‍ണമായും ഇല്ലാതാക്കുകയല്ല. ഇത് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയിലെ മൂല കാരണത്തെ പരിഹരിക്കില്ല, അതിനാൽ ഭാരം കുറയ്ക്കുന്നതിൽ മാത്രമല്ല, സമഗ്രമായ ചികിത്സ നിർദ്ദേശിക്കപ്പെടുകയും ചെയ്യാറുണ്ട്.

❌ മുഖക്കുരു, മുടി കൊഴിച്ചിൽ എന്നിവ മാത്രമാണ് PCOS/PCOD ന്റെ ലക്ഷണങ്ങൾ.

✅ ഇത് ഒരുപാട് ലക്ഷണങ്ങളിൽ ചിലതാണ്. ഇതോടൊപ്പം ക്രമരഹിതമായ ആർത്തവ ചക്രം , ഭാരം കൂടൽ, ഹോർമോണൽ അസന്തുലിതാവസ്ഥ, പ്രജനന പ്രശ്നങ്ങൾ തുടങ്ങിയവയും ലക്ഷണങ്ങളായി കാണപ്പെടുന്നു.

❌PCOS/PCOD ഉള്ള സ്ത്രീകൾക്ക് പ്രത്യേക കഠിന ചികിത്സ മാത്രമേ രക്ഷയുള്ളൂ.

✅ എല്ലാ PCOS/PCOD കേസുകൾക്കും ഒരേ രീതിയിലുള്ള ചികിത്സ ആവശ്യമല്ല. ചികിത്സ വ്യക്തിയുടെ ആരോഗ്യസ്ഥിതിയും ലക്ഷണങ്ങളും അനുസരിച്ചാവും.

PCOS ഉള്ളവരുടെ മാനസികാരോഗ്യത്തെ കുറിച്ച് പറയുകയാണെങ്കിൽ വ്യത്യസ്തമായ രീതികളിൽ പ്രതികൂലമായി ബാധിക്കാനിടയുള്ളതാണ്.ഹോർമോണുകളുടെ അസന്തുലിതാവസ്ഥയും ശാരീരിക പ്രശ്നങ്ങളും മൂലം ചില മാനസിക പ്രശ്നങ്ങൾ അനുഭവപ്പെടാം. ഇവയിൽ പ്രധാനമായവ 

1. മാനസിക സമ്മർദം (Stress):

PCOS ഉള്ളവരിൽ സാധാരണഗതിയിൽ മാനസിക സമ്മർദം കൂടുതലായി കാണപ്പെടുന്നു. തീരാത്ത ശാരീരിക അസ്വസ്ഥതകൾ, ആയുസ്സ് മുഴുവൻ രോഗത്തോടൊപ്പം ജീവിക്കേണ്ടിവരും എന്ന ഭയം, മാനസിക സമ്മർദം സൃഷ്ടിക്കുന്നു.

2. അവസാദം (Depression):

ഹോർമോണൽ അസന്തുലിതാവസ്ഥയും ശാരീരിക പ്രശ്നങ്ങളും നിരവധി സ്ത്രീകളിൽ ആത്മവിശ്വാസം കുറയാൻ കാരണമാകുന്നു. ക്രമരഹിതമായ പീരിയഡുകൾ, തൂക്കം കൂടൽ, മുഖക്കുരു, മുടി കൊഴിച്ചിൽ തുടങ്ങിയവ മുഖ്യമായി വരുമ്പോൾ, ശാരീരിക പ്രതിരൂപത്തോട് തോന്നുന്ന അസംതൃപ്തി ഇതിലേക്ക് നയിക്കുന്നു.

3. ആശങ്ക (Anxiety):

അറിയാത്ത ഭാവിയെ കുറിച്ചുള്ള ആശങ്ക, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, ഗർഭധാരണം സംബന്ധിച്ച പൈക്കുകൾ തുടങ്ങിയവ പലപ്പോഴും യുവതികളിൽ ആശങ്ക ഉണ്ടാക്കുന്നു.

4. ശരീര ദൃശ്യ വിഘടനം (Body Image Issues):

PCOS കാരണം ത്വക്ക് പ്രശ്നങ്ങൾ, കൊഴുപ്പ് കൂടുന്നത് കൊണ്ട് വരുന്ന മാറ്റങ്ങൾ എന്നിവ മനസ്സിലെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്നു. മുടി കൊഴിച്ചിൽ, മുഖക്കുരു എന്നിവ സ്ത്രീകളിൽ അധികം വെല്ലുവിളിയാകുന്നതും, സമൂഹത്തിൽ പ്രവേശിക്കാൻ അനുകൂലമല്ലാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതുമാണ്.

5. സ്വയം വിശ്വാസം കുറയൽ (Low Self-Esteem):

കൂടുതലായും ഭാരം കൂട്ടിവരുന്ന പ്രശ്നം, ശാരീരിക സൗന്ദര്യം കുറയുന്നു എന്ന തോന്നൽ ഇവരുടെ സ്വയം വിശ്വാസത്തെ ബാധിക്കുന്നു. പലരും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് മൂലം മനസ്സിൽ അവജ്ഞ തോന്നൽ കൂടുകയും ചെയ്യാം.

6. ദുർബലമായ മാനസിക സഹിഷ്ണുത (Reduced Emotional Resilience):

നിരന്തരമായ ആരോഗ്യ പ്രശ്നങ്ങളും മാനസിക സമ്മർദവും കാരണം ഇവർ ചെറിയ പ്രശ്നങ്ങൾക്കുപോലും വലിയ രീതിയിൽ പ്രതികരിക്കുന്നതും താൽപര്യമില്ലായ്മ, ദുർബലമായ ഭാവന എന്നിവ അനുഭവപ്പെടുന്നു.

7. Mood Swings

ഹോർമോണുകളിൽ സംഭവിക്കുന്ന വർദ്ധിച്ച കുറവുകൾ കാരണം PCOS ഉള്ളവരുടെ മനസ്സിന് സ്ഥിരത കുറയാനും അതിവേഗം മാനസിക അസ്ഥിരത അനുഭവപ്പെടാനും സാധ്യതയുണ്ട്.

നീണ്ടുനിൽക്കുന്ന ആരോഗ്യപരമായ ആശങ്കകൾ മാനസിക പ്രശ്നങ്ങൾ വഷളാക്കാം. അതിനാൽ, ഇവയെ നേരിടാൻ മാത്രം ശാരീരിക ചികിത്സയിലല്ല, മാനസികാരോഗ്യ സംരക്ഷണത്തിനും ആരോഗ്യകരമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്.

 മാത്രവുമല്ല നമ്മൾ ഓരോരുത്തർക്കിടയിലും ഒരു pcod/pcos കാരണം ബുദ്ധിമുട്ടുന്ന ആൾ ജീവിക്കുന്നുണ്ടാക്കാം അവരെ മാനസികമായി പ്രചോദനം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും മാനസികമായി തകർക്കാതിരിക്കാൻ ശ്രമിക്കാം.