"Use Heart for Action

Blog Detail Image

ലോകജനതയെ ഹൃദയ ആരോഗ്യത്തിനായി പ്രേരിപ്പിക്കുന്നതിനു സെപ്റ്റംബർ 29ന് ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്ന പ്രധാന പെട്ട ഒരു ദിനമാണ് വേൾഡ് ഹാർട്ട് ഡേ, ഹൃദയാരോഗ്യത്തിനായി.....

  ഹൃദ്രോഗവും സ്ട്രോക്കും ലോകമെമ്പാടും മരണത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളായതുകൊണ്ട്, ഈ ദിവസം ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം.

വേൾഡ് ഹാർട്ട് ഡേ എന്തുകൊണ്ട് പ്രധാനമാകുന്നത്.

പ്രതിവർഷം ലക്ഷക്കണക്കിന് ആളുകൾ ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുന്നു. തെറ്റായ ഭക്ഷണ ശീലങ്ങൾ, വ്യായാമത്തിന്റെ അഭാവം, പുകവലി, സമ്മർദ്ദം എന്നിവ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. വേൾഡ് ഹാർട്ട് ഡേയുടെ ലക്ഷ്യം, ഈ ഘടകങ്ങളെക്കുറിച്ച് ആളുകളെ ബോധവൽക്കരിച്ച് അവരെ ആരോഗ്യമാർഗം നയിക്കുകയാണ്.

ഹൃദ്രോഗത്തിനുള്ള പ്രധാന കാരണംങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

1. അസന്തുലിതമായ ഭക്ഷണ ശീലങ്ങൾ അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുള്ള ഭക്ഷണങ്ങൾ ഹൃദയാരോഗ്യത്തിന് വളരെ ദോഷകരമാണ്.

2. വ്യായാമത്തിന്റെ അഭാവം: ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുകയും ഹൃദയത്തിന് രോഗപ്രതിരോധശേഷി കുറഞ്ഞു പോകുകയും ചെയ്യുന്നു.

3. പുകവലി: പുകവലി ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും സാധ്യത വൻതോതിൽ വർധിപ്പിക്കുന്നുണ്ട് 

4. ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും : ഈ ജീവിത ശൈലി രോഗങ്ങൾ രക്തധമനികളെയും ഹൃദയത്തെയും വളരെ മോശമായി ബാധിക്കുന്നു.

ഹൃദയത്തിനെ ആരോഗ്യകരമായി സൂക്ഷിക്കാൻ ചില വഴികൾ:

നല്ലൊരു ഭക്ഷണം ശീലം സ്വീകരിക്കുക:പഴം, പച്ചക്കറി, മുഴു ധാന്യങ്ങൾ, മാംസം തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ നിങ്ങൾക്ക് ഹൃദയത്തിന് നല്ലതാണ് പ്രോസസ്ഡ് ഫുഡുകളും ട്രാൻസ് ഫാറ്റുകളും ഒഴിവാക്കുക.വ്യായാമത്തിൽ സജീവമാകുക: ദിവസവും കുറഞ്ഞത് 30 മിനിറ്റ് മിതമായ വ്യായാമം ചെയ്യുക. നടപ്പ്, സൈക്ലിംഗ്,തുടങ്ങിയവ ഹൃദയത്തെ ശക്തമാക്കും.

പുകവലി നിർത്തുക: പുകവലി നിർത്തി കുറച്ചുകാലത്തിനുള്ളിൽ തന്നെ ഹൃദയാരോഗ്യത്തിന് നല്ല മാറ്റം നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും

രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ പരിശോധിക്കുക: 

സമ്മർദ്ദം നിയന്ത്രിക്കുക: ധ്യാനം, യോഗ തുടങ്ങിയവയും ഇഷ്ടമുള്ള കാര്യങ്ങളിൽ സമയം ചെലവഴിക്കുകയും ചെയ്യുക.

2024-ലെ വേൾഡ് ഹാർട്ട് ഡേയുടെ തീം "Use Heart, Know Heart" എന്നതാണ്

"ഹൃദയത്തെ ഉപയോഗപെടുത്തുക ": നമ്മുടെ ഹൃദയത്തെ സുസ്ഥിരമാക്കാൻ ഇടപെടലുകൾ നടത്തുക, അതായത് വ്യായാമം, സന്തുലിത ഭക്ഷണം, മാനസിക സമ്മർദം കുറയ്‌ക്കുക, ഹൃദയത്തിന് ഹാനികരമായ ശീലങ്ങൾ ഒഴിവാക്കുക തുടങ്ങിയവ. ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ എല്ലാവരും ശ്രദ്ധ കൊടുക്കണമെന്ന് ഇത് പ്രോത്സാഹിപ്പിക്കുന്നു.

 

 "ഹൃദയം അറിയുക": ഹൃദയാരോഗ്യത്തെക്കുറിച്ച് അവബോധം വരുത്തുക. ഹൃദയരോഗത്തിന്റെ ലക്ഷണങ്ങൾ, സമ്മർദം, കൊളസ്‌ട്രോൾ, കുടുംബാരോഗ്യ ചരിത്രം എന്നിവ മനസിലാക്കണം. ഹൃദയാഘാതസമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് മനസിലാക്കുക.

ഇത്തരം ഒരു സമീപനം ഹൃദയാരോഗ്യത്തിന് സംരക്ഷണവും അവബോധവും പ്രോത്സാഹിപ്പിക്കുന്നു.