Are chubby children are healthy & Thin children malnurished?
നമ്മൾ നിത്യജീവിതത്തിൽ പലപ്പോഴും കേട്ടിട്ടുള്ള ഒരു വാക്കല്ലേ അവരുടെ കുട്ടി തടിച്ചു നല്ല ആരോഗ്യമുള്ള കുഞ്ഞാണ് അല്ലെങ്കിൽ അവരെ കുട്ടി മെലിഞ്ഞു തീരെ ആരോഗ്യമില്ലാതെ ഇരിക്കുന്നു. എന്താ ഇങ്ങനെ ആവോ?..... നിത്യ ജീവിതത്തിലെ എപ്പോഴെങ്കിലും ഈ വാക്കുകൾ കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം.
എന്നാൽ യഥാർത്ഥത്തിൽ ഒരു കുട്ടിയുടെ ശരീരപ്രകൃതമാണോ അവരുടെ ആരോഗ്യസ്ഥിതി നിർണയിക്കുന്നത്????
വാസ്തവം എന്തെന്ന് നോക്കാം ഒരു കുട്ടി തടി കൂടിയിരിക്കുകയോ ആരോഗ്യവാനാവുക എന്നതും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല, ചില കുട്ടികൾക്ക് ജനിതകശാസ്ത്രം ആയോ വളർച്ച രീതികളോ കാരണം സ്വാഭാവികമായി തടി ഉണ്ടാകാം. എന്നാൽ ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ ആരോഗ്യവാന്മാരാണെന്ന് എന്ന കാര്യത്തിൽ ഒരു അർത്ഥവുമില്ല. പോഷക ആഹാരക്കുറവ് പോലെ തന്നെ വളരെയധികം പ്രാധാന്യമേറിയ ഒന്നാണ് പോഷക ആഹാരത്തിന്റെ വർദ്ധനവ് ഇതുമൂലം കുഞ്ഞുങ്ങൾക്ക് പൊണ്ണത്തടിയും പൊണ്ണതടി മൂലം ഉണ്ടാകുന്ന വിവിധതരം ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നുണ്ട്.
പോഷകാഹാരം കുറവ് എന്നത് പോഷകങ്ങളുടെ അഭാവമാണ് ഇത് കുട്ടികളുടെ വളർച്ച മുരടിപ്പിക്കുകയും ശരീരത്തിനും ഭാരക്കുറവിനും കാരണമാകാറുണ്ട്.
എന്നാൽ അല്പം തടി കുറഞ്ഞിരിക്കുന്ന കുഞ്ഞുങ്ങളെ കുറവുള്ളവരാണെന്ന് കരുതി യാതൊരു ശാസ്ത്രീയമായ വശവും ഇല്ല. കുഞ്ഞുങ്ങൾ വിവിധ വലിപ്പങ്ങളിലും രൂപങ്ങളിലും ഉണ്ടാകും എല്ലാ സുന്ദരയായ കുഞ്ഞുങ്ങളും പോഷകാഹാരക്കുറവുള്ളവരാണെന്ന് കരുതേണ്ട. ജനിതകശാസ്ത്രം, മെറ്റബോളിസം, വളർച്ചാ പാറ്റേൺസ് എന്നിവയെ അടിസ്ഥാനമാക്കി ചില കുഞ്ഞുങ്ങൾ സ്വാഭാവികമായി ചെറുതോ മെലിഞ്ഞതോ ആയിരിക്കും. ഒരു കുഞ്ഞ് വളർച്ചാ ഘട്ടങ്ങൾ മികച്ച രീതിയിൽ പിന്തുടരുകയും, ആസന്നമായ രീതിയിൽ ഭാരം കൂടുകയും, മതിയായ പോഷകാഹാരം ലഭിക്കുകയും ചെയ്യുന്നു എങ്കിൽ, കുഞ്ഞിന്റെ മെലിഞ്ഞ രൂപം ആശങ്കപ്പെടേണ്ട കാര്യമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്
എങ്കിലും, ഒരു കുഞ്ഞിന് പ്രതീക്ഷിച്ച പോലെ ഭാരം കൂടാതിരിക്കുകയോ, ശക്തിയില്ലായ്മ കാണിക്കുകയോ, ആരോഗ്യപ്രശ്നങ്ങളുടെ മറ്റു അടയാളങ്ങൾ കാണിക്കുകയോ ചെയ്താൽ, അത് പോഷകാഹാരക്കുറവോ മറ്റേതെങ്കിലും ആരോഗ്യപ്രശ്നമോ ആയിരിക്കാം. അത്തരത്തിൽ, ഒരു കുട്ടികളുടെ ഡോക്ടറോട് കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച്, ആവശ്യമായ ഉപദേശങ്ങൾ നേടുക എന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
കുഞ്ഞിന്റെ ഭാരം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നത് മാത്രമല്ല മറിച്ച് സന്തുലിതമായ ആഹാരവും ഇടയ്ക്കിടെയുള്ള ഫിസിക്കൽ ആക്ടിവിറ്റി മടങ്ങിയ ജീവിതശൈലി കുഞ്ഞിനെ ശീലിപ്പിച്ചെടുക്കുക എന്നതാണ് പരമപ്രധാനം.
ഈ വാസ്തവങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഇനിയെങ്കിലും നമുക്ക് ആരോഗ്യമുള്ള കുഞ്ഞു ആരോഗ്യമില്ലാത്ത കുഞ്ഞു എന്നുള്ള കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ കൊണ്ടുവരാം.