NATIONAL NUTRITIONS WEEK
സെപ്റ്റംബർ ഒന്നു മുതൽ ഏഴ് വരെ ഓരോ ഇന്ത്യൻ പൗരനും വേണ്ടി NATIONAL NUTRITIONS WEEK ആയി ആചരിക്കുന്നു. ഇതിന്റെ പ്രാധാന്യം എന്തെന്നാൽ നമ്മെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുടരാൻ പ്രേരിപ്പിക്കുക എന്നതും ഓർമ്മപ്പെടുത്തുക എന്നത്തിനുമുള്ള അവസരമാണ്.
ഈ ദിനാചരണം ആരോഗ്യകരമായ ജീവിതത്തിനുള്ള പ്രാധാന്യങ്ങൾ മനസ്സിലാക്കി തരുക എന്ന ഉദ്ദേശത്തോടുകൂടിയുള്ളതാണ്.
ആരോഗ്യകരമായ ഭക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്ന് നമുക്ക് നോക്കാം....
കാർബോഹൈഡ്രേറ്റ്,പ്രോട്ടീൻ, ഫാറ്റ്, വൈറ്റമിൻസ്, മിനറൽസ് എന്നിവ ശരിയായ അളവിൽ ശരിയായ രീതിയിൽ ഉൾപ്പെടുത്തുക എന്നതാണ് ആദ്യ കാര്യം.
പഴങ്ങളും പച്ചക്കറികളും
------------------------------------
ഒരു ദിവസത്തിൽ നിറമാർന്ന പഴങ്ങൾ പച്ചക്കറികളും നിങ്ങളുടെ ഭക്ഷണരീതിയോടൊപ്പം നിങ്ങളു ഉൾപ്പെടുത്തുകയാണെങ്കിൽ. നിങ്ങളുടെ ഭക്ഷണ രീതിയിൽ മിതത്വം പാലിച്ചു എന്നുതന്നെ കരുതാം കാരണം ഫൈബർ ആൻഡ് വൈറ്റമിൻസ് ലഭിക്കുന്നത് ഇതിലൂടെയാണല്ലോ,
ഇതുമാത്രമല്ല ദിവസത്തിന്റെ തുടക്കം തൊട്ട് ദിവസത്തിന്റെ അവസാനം വരെയും നിങ്ങളുടെ ശരീരം ആവശ്യത്തിന് വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കണം. അതിനാൽ ദിവസവും നിങ്ങൾ ഹൈഡ്രേറ്റ് ആയിരിക്കണം കുറഞ്ഞത് ശരീരത്തിന് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം ഇത് പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിന് നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. ശരിയായ രീതിയിൽ ഭക്ഷണത്തിന്റെ മെനു തയ്യാറാക്കുക,ഭക്ഷണം പാകം ചെയ്യുക തുടങ്ങിയവ മാത്രമല്ല ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുക എന്നതും പോഷകസംബന്ധമായ കാര്യങ്ങളിൽ പ്രാധാന്യമേറിയതാണ്.
ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പരിപൂർണ്ണ ശ്രദ്ധ ഭക്ഷണത്തിൽ തന്നെ കേന്ദ്രീകരിക്കുക ശരിയായ രീതിയിൽ ചവച്ച് അരച്ച് മാത്രം ഭക്ഷണം കഴിക്കുക വളരെ പതുക്കെ...
ഇത്രയും കാര്യങ്ങൾ നിങ്ങൾ ദിനചര്യയിൽ ശ്രദ്ധിച്ചാൽ ഈ നാഷണൽ ന്യൂട്രീഷൻസ് വീക്ക്കിന്റെ ഭാഗമായി നിങ്ങൾക്കും നിങ്ങൾക്ക് പ്രിയപ്പെട്ടവർക്കും ആരോഗ്യകരമായ ജീവിതശീലങ്ങൾ ജീവിതത്തിൽ പകർത്താൻ ആരംഭിക്കാം.