ഭക്ഷണം വിഷമാവുന്നത് എപ്പോൾ????
നമ്മൾ മലയാളികൾ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വളരെയേറെ ഭക്ഷണ പ്രിയരാണ് ഈ പ്രിയം കാരണം നമുക്കിന്ന് ജീവിതശൈലി രോഗങ്ങൾ നമ്മുടെ ജീവിതരീതിയെ താറുമാറാക്കി കൊണ്ടിരിക്കുകയാണ്
"അമിതമായാൽ അമൃതും വിഷം" എന്നൊരു ചൊല്ലുണ്ട് കുറച്ച് ജങ്ക് ഫുഡ് കഴിക്കുന്നവരും അമിതമായി സാധാരണ ഭക്ഷണം കഴിക്കുന്നവരും ചെയ്യുന്നത് ഒരേ കാര്യമാണ് നമ്മുടെ ശരീരത്തിന് ആനീഹരമായ വിധത്തിൽ ഭക്ഷണത്തെ സമീപിക്കുന്നു ഇതുമൂലം ദഹന പ്രശ്നങ്ങൾ മുതൽ കരൾ കിഡ്നി ഡയബറ്റിക് തുടങ്ങിയ രോഗാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
ചില നേരത്ത് ആഹാരത്തിന്റെ ദൂഷ്യഫലങ്ങൾ ഉടനടി അറിയുമെങ്കിലും എല്ലായിപ്പോഴും വളരെ വൈകി മാത്രമേ നമുക്ക് അതിനുള്ള ബുദ്ധിമുട്ടുകൾ അറിയുകയുള്ളൂ.
ദഹന പ്രശ്നം
അമിതമായി ആഹാരം കഴിച്ചാൽ ദഹന പ്രശ്നങ്ങൾ ഉണ്ടാകും. സ്വന്തം വയറാണെന്ന് ഓർക്കണം. പുനരിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ഭക്ഷണം വാരിവലിച്ചു കഴിക്കുക എന്നത് വാരിവലിച്ച് വ കഴിക്കുമ്പോൾ നന്നായി ചവച്ചിറക്കാതെ വിഴുങ്ങിയിടുന്നത് മൂലം ദഹന പ്രശ്നങ്ങൾ ആരംഭിക്കുന്നു.
വായു പ്രശ്നം
ഉച്ചഭക്ഷണ ശേഷമോ രാത്രി ഭക്ഷണശേഷമോ ക്ഷീണം തോന്നാറുണ്ടോ നിങ്ങൾക്ക്?എന്നാൽ മനസ്സിലാക്കി കൊള്ളുക ഇതിനു കാരണം നിങ്ങൾ അമിതമായി ഭക്ഷണം കഴിച്ചു എന്നതാണ്. ശരീരത്തിന്റെ ശ്രദ്ധ ഈ അവസ്ഥയിൽ ദഹനത്തിലേക്കു മാത്രമായി മാറുന്നു അതുമൂലം ശരീരത്തിന്റെ മറ്റു പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആകുന്നു.
ചർമ്മ രോഗങ്ങൾ
ജങ്ക് ഫുഡുകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഇത് നിങ്ങളുടെ ചർമ്മത്തെയാണ് ആദ്യം തന്നെ ബാധിക്കുന്നത്.അതിനാൽ തന്നെ അമിത മായി ഭക്ഷണം കഴിക്കുന്നതും ചർമ്മ രോഗവും തമ്മിൽ ഒരു ബന്ധമുണ്ട് എന്ന് പറയാം.
ഗ്ലൂക്കോസ് നില കൂട്ടാൻ കാരണമാകുന്നു
ഗ്ലൂക്കോസ് നില തകിടം മറിക്കുന്നു. അമിത ആഹാരം ഒരുപാട് മോശമായ രീതിയിൽ ഗ്ലൂക്കോസ്സ നില വർധനവിന് സഹായിക്കുന്നുണ്ട് . ടൈപ്പ് 2 ഡയബറ്റിക് രോഗത്തിന് കാരണമാകുന്നു.
അവയവങ്ങളെ ബാധിക്കുന്നു
അമിതമായ ആഹാരം അവയവങ്ങൾക്ക് സ്ട്രെസ്സ് നൽകുകയും അതുമൂലം ശരീരത്തിലെ അവയവങ്ങളെ മോശമായ രീതിയിൽ ബാധിക്കുകയും ചെയ്യുന്നു
പൊണ്ണത്തടി
അമിതാഹാരം കഴിക്കുന്നത് മൂലം മാത്രമല്ല പൊണ്ണത്തടി ഉണ്ടാക്കുന്നത് എങ്കിൽ പോലും അമിതാഹാരം ഒരു കാരണവുമാണ്. ശരീരത്തിന് ആവശ്യമായതിൽ കൂടുതൽ കലോറി ശരീരത്തിലേക്ക് ചെല്ലുമ്പോൾ ഇത് ഫാറ്റായി അടിയുകയും പിന്നീട് അത് പൊണ്ണത്തടിയായി മാറുകയും ചെയ്യുന്നു
വിഷാദ രോഗം
വിഷാദരോഗവും ഭക്ഷണവും പൊണ്ണത്തടിയും തമ്മിൽ എന്തു ബന്ധമെന്ന് നിങ്ങളെല്ലാവരും കരുതുന്നുണ്ടാകും. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ വിഷാദരോഗത്തിന് കാരണമാകുന്നുണ്ട്. എങ്ങനെയെന്നാൽ പൊണ്ണ തടി പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതുമൂലം .
എന്നാൽ ഭക്ഷണം അമിതമായാൽ ഈ രോഗങ്ങൾ കൂടാതെ മറ്റൊരുപാട് രോഗങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ട്. അതിൽ ചിലതാണ് ഹൃദ്രോഗം, കരൾ രോഗം വൃക്ക രോഗം, പ്രമേഹം, രക്തസമ്മർദ്ദം .
വയറിന്റെ പകുതി ഭാഗം ഭക്ഷണവും ബാക്കിഭാഗം വെള്ളവും എന്ന അളവിലാണ് നമ്മൾ ശരീരത്തിന് നൽകേണ്ടത്. പക്ഷേ പലപ്പോഴും നമ്മൾ അങ്ങനെ ചെയ്യുന്നില്ല അതുമൂലം നമ്മൾ നേരിടേണ്ടിവരുന്നത് അതിനേക്കാൾ വലിയ അസുഖമാണ്.