അമീബിക് മസ്‌തിഷ്കജ്വരം
അമിബിക് മസ്തിഷ്കജ്വരം
നഗ്ലേറിയ ഫൗളെറി എന്ന അമീബ മൂലമുണ്ടാകുന്ന അപൂർവമായ പക്ഷേ പ്രാണഘാതമായ ഒരു അണുബാധയാണിത്.
വളരെ വിരളമായ പതിനായിരത്തിൽ ഒരാൾക്ക് ബാധിക്കുന്ന വളരെ അപൂർവയിനം രോഗം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യ ശരീരത്തിൽ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിച്ച് മസ്തിഷ്കജ്വരം ഉണ്ടാക്കുന്നു.
എങ്ങനെ!!
നീർച്ചാലുകളിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബയിൽ പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യ ശരീരത്തിലേക്ക്
ലക്ഷണങ്ങൾ
അണുബാധയുണ്ടായി ഒന്നു മുതൽ 9 ദിവസം വരെയാണ് പ്രാഥമിക ലക്ഷണങ്ങൾ
പ്രാഥമിക ലക്ഷണങ്ങൾ
1) തീവ്രമായ തലവേദന
2) പനി
3)ഓക്കാനം
4)ചർദ്ദി
5)കഴുത്തു തിരിക്കാൻ ഉള്ള ബുദ്ധിമുട്ട്
ഗുരുതര ലക്ഷണങ്ങൾ
1)അപസ്മാരം
2)ബോധക്ഷയം
3)ഓർമ്മക്കുറവ്
പരിശോധന
നട്ടെല്ലിൽനിന്ന് സ്രവം കുത്തിയെടുത്ത് പരിശോധിച്ചു നിർണയിക്കുന്നു
പ്രതിരോധം
കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കാതിരിക്കുക
മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക
ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ മാത്രം ഇറങ്ങുക.